ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പത്തിയൊന്നാമത് സീസൺ ആരംഭിച്ചു

GCC News

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ആരംഭിച്ചു. 2026 ഒക്ടോബർ 14, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി അതിമനോഹരമായ കലാപരിപാടികൾ, വർണ്ണോജ്വലമായ പരേഡ്, 600 ഡ്രോണുകൾ അണിനിരന്ന ഡ്രോൺ ഷോ, തുടങ്ങിയവ അരങ്ങേറി.

90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, റെസ്റ്റോറന്റുകളും കഫേകളും ഫുഡ് കിയോസ്‌കുകളും ഉൾപ്പെടെ 250-ലധികം ഭക്ഷണശാലകൾ, 200-ലധികം റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം സന്ദർശകർക്ക് പ്രിയപ്പെട്ട പഴയ വിനോദങ്ങളും പുതിയ അനുഭവങ്ങളും ഈ സീസണിൽ ഒരുക്കിയിട്ടുണ്ട്. മുപ്പത്തിയൊന്നാമത് സീസണിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ 40,000-ത്തോളം ഷോകൾ അരങ്ങേറുന്നതാണ്.