ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി. 2026 മെയ് 5-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Hamad bin Mohammed Al Sharqi, Ruler of Fujairah, Mohammed bin Hamad Al Sharqi, Crown Prince of Fujairah, and Theyab bin Mohamed bin Zayed have visited Fujairah passenger station, the first completed passenger station on the Etihad Rail network, and toured its facilities. pic.twitter.com/GqXlo5oV2w
— مكتب أبوظبي الإعلامي (@ADMediaOffice) May 5, 2026
ഫുജൈറയിലെ ഈ പാസഞ്ചർ സ്റ്റേഷൻ ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി സന്ദർശിച്ചു.

ഫുജൈറ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ സന്ദർശനവേളയിൽ ഫുജൈറ ഭരണാധികാരിയെ അനുഗമിച്ചിരുന്നു.

പൂർണ്ണ തോതിലുള്ള സർവീസുകൾ ആരംഭിക്കുമ്പോൾ യാത്രക്കാർക്ക് നൽകുന്നതിനായി ഫുജൈറ പാസഞ്ചർ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള സേവനങ്ങൾ സന്ദർശന വേളയിൽ അവർ അവലോകനം ചെയ്തു.
Cover Image: Abu Dhabi Media Office.

