റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കാൽനടയാത്രക്കാർ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു. 2026 മെയ് 5-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مسؤوليات المشاة:
— شرطة عُمان السلطانية (@RoyalOmanPolice) May 5, 2026
التزم بعبور الطريق من الأماكن المخصصة، وانتبه لحركة المركبات من حولك.
سلامتك تبدأ بخطوةٍ واعية، ووصولك الآمن مسؤوليتك.#أسبوع_المرور_الخليجي_الموحد٢٠٢٦م#أعبر_بأمان#i_cross_safely#شرطة_عمان_السلطانية pic.twitter.com/Sla1yPgmee
റോഡുകളിൽ കാൽനടയാത്രികർ കൂടുതൽ അവബോധവും വ്യക്തിപരമായ ഉത്തരവാദിത്തവും പുലർത്തണമെന്നും, റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
കാൽനടയാത്രികർ ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:
- റോഡ് മുറിച്ച് കടക്കുന്നതിനായി റോഡുകളിൽ കാൽനടയാത്രികർക്കായി ഒരുക്കിയിട്ടുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകൾ ഉപയോഗിക്കേണ്ടതാണ്.
- കാൽനടയാത്രികർ റോഡുകളിൽ ചുറ്റുമുള്ള ഗതാഗതത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്.
- കാൽനടയാത്രക്കാർ ട്രാഫിക് സിഗ്നലുകൾ കർശനമായി അനുസരിക്കേണ്ടതാണ്.
- റോഡ് മുറിച്ച് കടക്കുന്നതിന് മുൻപായി റോഡിൽ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- റോഡരികുകളിലൂടെ നടക്കുന്ന അവസരത്തിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർ ഇളം നിറത്തിലുള്ളതോ വെളിച്ചം പ്രതിഫലിക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുന്നത് ഡ്രൈവർമാരുടെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനും, റോഡപകടങ്ങൾ തടയുന്നതിനും സഹായിക്കുന്നതാണ്.

