ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (KHDA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
وفقاً للتقويم الاكاديمي الموحد تقرر ان تكون اجازة عيد الاضحى للمدارس الخاصة بدبي اعتباراً من يوم الإثنين 25 مايو ولغاية يوم الأحد 31 مايو، على أن يُستأنف الدوام يوم الإثنين 1 يونيو.
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) May 12, 2026
نتقدم إليكم في هذه المناسبة بأصدق التهاني والتبريكات، سائلين المولى عز وجل أن يعيده عليكم بالخير… pic.twitter.com/aO03RfDLnl
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 31, ഞായറാഴ്ച വരെ ഈദുൽ അദ്ഹ അവധി ദിനങ്ങളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ദുബായിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
അവധിയ്ക്ക് ശേഷം ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

