ഖത്തർ: ഗോൾഡ് ലൈനിൽ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

GCC News

ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

സ്‌പോർട് സിറ്റി, അൽ സുഡാൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് ഈ പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

  • M307 മെട്രോലിങ്ക് റൂട്ട്: അൽ സുഡാൻ സ്റ്റേഷൻ എക്സിറ്റ് 1-ൽ നിന്ന് സൽവ റോഡ് നോർത്തിലൂടെ സ്പോർട്ട് സിറ്റി സ്റ്റേഷനിലേക്ക്.
  • M308 മെട്രോലിങ്ക് റൂട്ട്: സ്പോർട്ട് സിറ്റി സ്റ്റേഷൻ എക്സിറ്റ് 5-ൽ നിന്ന് സൽവ റോഡ് സൗത്തിലൂടെ അൽ സുഡാൻ സ്റ്റേഷനിലേക്ക്.

ഈ പുതിയ മെട്രോലിങ്ക് റൂട്ടുകൾ 2026 മെയ് 10 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.