അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലെ ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിൽ (E45) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
Partial Road Closure on
— أبوظبي للتنقل | AD Mobility (@ad_mobility) June 1, 2026
Sheikha Salama Bint Butti Road (E45)
in Madinat Zayed – Al Dhafra Region
From Monday, 1 June 2026
To Monday, 15 June 2026 pic.twitter.com/zgo41u6toU
ഈ അറിയിപ്പ് പ്രകാരം ലിവയിലേക്കുള്ള വലത് പാത രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നതാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2026 ജൂൺ 1, തിങ്കളാഴ്ച രാത്രി 11 മണി മുതൽ 2026 ജൂൺ 15, തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ലിവ ദിശയിലുള്ള വലതുവശത്തെ പാത അടച്ചിടുമെന്നാണ് അബുദാബി മൊബിലിറ്റി അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ റോഡിലെ ബാക്കിയുള്ള തുറന്ന പാതകളിലൂടെ ഗതാഗതം തുടരുന്നതാണ്.
ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കാനും, ഗതാഗത അടയാളങ്ങൾ പാലിക്കാനും, വേഗപരിധി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

