സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

GCC News

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ 2026 മെയ് 31 മുതൽ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം വിസകൾ നുസൂക് സംവിധാനത്തിലൂടെ ലഭ്യമാണ്.

പുതിയ ഉംറ സീസണിലേക്കുള്ള വിസ വിതരണവും അന്താരാഷ്ട്ര തീർഥാടകരുടെ പ്രവേശനവും ആരംഭിച്ചതായും 2027 മാർച്ച് 23 വരെ ഇത് തുടരുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ തീർത്ഥാടകർക്ക് മെക്കയിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്.

2027 മാർച്ച് 9 ആയിരിക്കും പുതിയ സീസണിൽ ഉംറ വിസ നൽകുന്നതിനുള്ള അവസാന തീയതി എന്നും, തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 23 ആയിരിക്കുമെന്നും എല്ലാ ഉംറ തീർത്ഥാടകരും 2027 ഏപ്രിൽ 7-നകം രാജ്യം വിടണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.