രാജ്യത്ത് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകരിച്ചിട്ടുള്ള 10 രാജ്യങ്ങളുടെ പട്ടിക കുവൈറ്റ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളി നിയമനം നിയന്ത്രിക്കുന്നതിനും, അനുമതി നൽകിയിട്ടുള്ള അംഗീകൃത രാജ്യങ്ങൾ, നിയമനം തടഞ്ഞിട്ടുള്ള രാജ്യങ്ങൾ എന്നിവയുടെ പട്ടിക പ്രഖ്യാപിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ഈ സർക്കുലർ പുറപ്പെടുവിച്ചത്.
ഈ വിജ്ഞാപന പ്രകാരം താഴെ പറയുന്ന 10 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്:
- സൗത്ത് ആഫ്രിക്ക.
- ബെനിൻ.
- സെനഗൽ.
- എറിട്രിയ.
- എത്യോപ്യ.
- ഫിലിപ്പീൻസ്.
- ശ്രീലങ്ക.
- ഇന്ത്യ.
- വിയറ്റ്നാം.
- നേപ്പാൾ.
അപേക്ഷകൾ ലളിതമാക്കുന്നതിനായി ഗവർണറേറ്റ് തലത്തിലുള്ള സേവന കേന്ദ്രങ്ങൾ വഴിയാണ് ഈ നിയമന നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത്.

