സൗദി അറേബ്യ: കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

GCC News

കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി സൗദി അറേബ്യ 2026 ഡിസംബർ 31 വരെ നീട്ടി നൽകി. 2026 ജൂൺ 30-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതോടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച് 12 മാസത്തിലധികമായിട്ടുള്ള പ്രവാസി തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് തൊഴിലുടമകൾക്ക് 2026 അവസാനം വരെ സമയം ലഭിക്കുന്നതാണ്. ഒരു സ്ഥാപനത്തിൽ ചേർന്നതിന് ശേഷം ആറ് മാസത്തിനുള്ളിൽ വർക്ക് പെർമിറ്റ് ലഭിക്കാത്ത തൊഴിലാളികൾക്കും ഈ പുതിയ ഇളവ് ബാധകമാണ്.

തൊഴിൽ ചട്ടങ്ങൾ പാലിക്കൽ ശക്തിപ്പെടുത്തുന്നതിനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അധിക സമയം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. പുതുക്കിയ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ വർക്ക് പെർമിറ്റുകൾ പുതുക്കുകയോ നൽകുകയോ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

2026 അവസാനിക്കുന്നതിന് മുൻപായി ഇത്തരം രേഖകൾ ശരിയാക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.