ഒമാൻ: വാഹനങ്ങളുടെ ജനാലകൾക്ക് 50% വരെ ടിന്റ് നൽകാൻ അനുമതി

GCC News

ഒമാനിൽ വാഹനങ്ങളുടെ ജനാലകൾക്ക് അമ്പത് ശതമാനം വരെ ടിന്റ് അനുവദിക്കുന്ന രീതിയിൽ റോഡ് നിയമങ്ങൾ പരിഷ്കരിച്ചു. 2026 ജൂലൈ 4-നാണ് റോയൽ ഒമാൻ പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

വാഹനങ്ങളുടെ മുൻവശത്തെ വിൻഡ്‌സ്‌ക്രീനുകൾക്ക് ഒഴികെ 50% വരെ വിൻഡോ ടിൻറിംഗ് അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. ഇതോടെ വാഹനങ്ങളുടെ വശങ്ങളിലെയും പിൻഭാഗങ്ങളിലെയും ജനാലകൾക്ക് 50 ശതമാനം വരെ ടിന്റ് നൽകാവുന്നതാണ്.

റോഡിലെ ദൃശ്യപരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമാണ് ഇത്തരം അനുമതികൾ നൽകുന്നത്. മുൻവശത്തെ വിൻഡ്‌സ്‌ക്രീനുകളിൽ യാതൊരു തരത്തിലുള്ള ടിന്റുകളും അനുവദിക്കുന്നതല്ല.