ഇരുപതാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2026 ഒക്ടോബർ 27-ന് ആരംഭിക്കും. 2026 ജൂലൈ 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of the UAE President, the 20th Al Dhafra Festival will take place from 27 October 2026 until 12 January 2027. Organised by @Turathuna_ae, the festival includes five stages, with a prize pool of more than AED97 million for mazayna and heritage competitions. pic.twitter.com/04CzMBVvFm
— مكتب أبوظبي الإعلامي (@ADMediaOffice) July 6, 2026
2026 ഒക്ടോബർ 27-ന് ആരംഭിക്കുന്ന ഇരുപതാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2027 ജനുവരി 12 വരെ നീണ്ട് നിൽക്കും. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഈ മേള നടത്തുന്നത്. അബുദാബി എമിറേറ്റിൽ ഒട്ടക മസയ്ന സീസണിന്റെ ഭാഗമായാണ് അൽ ദഫ്ര ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ഇരുപതാമത് അൽ ദഫ്റ ഫെസ്റ്റിവലിൽ ഒട്ടക സൗന്ദര്യ മത്സരങ്ങളും, നിരവധി പൈതൃക മത്സരങ്ങളും അരങ്ങേറുന്നതാണ്. 97 മില്യൺ ദിർഹത്തിലധികമാണ് ഇത്തവണ ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറാത്തി സംസ്കാരത്തിലും, ജി സി സി രാജ്യങ്ങളുടെ പൈതൃകത്തിലും ഒട്ടകങ്ങൾക്കുള്ള പ്രത്യേക സ്ഥാനത്തെ എടുത്ത് കാട്ടുന്നതാണ് ഈ മേള.
Cover Image: WAM.

