മധുരപാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ഖത്തറിൽ പ്രാബല്യത്തിൽ വന്നു. 2026 ജൂലൈ 6 മുതലാണ് ഈ പുതിയ എക്സൈസ് നികുതി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
As part of the State’s efforts to promote public health and reduce the consumption of high-sugar products, the General Tax Authority will begin implementing the excise tax mechanism on sweetened beverages, effective 6 July 2026.#tax_qatar #dhareeba #qatar pic.twitter.com/aZiqMLHP1T
— General Tax Authority الهيئة العامة للضرائب (@tax_qatar) July 6, 2026
2026 ജൂലൈ 6-നാണ് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
നികുതി നൽകേണ്ട പാനീയങ്ങളിലും ഉൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ, കൃത്രിമ മധുരത്തിന്റെയോ അളവ് അനുസരിച്ച് ബാധകമായ നികുതി കണക്കാക്കുന്ന ഒരു ടയേർഡ് വോള്യൂമെട്രിക് മോഡലിനെ അടിസ്ഥാനമാക്കിയാണിത് നടപ്പിലാക്കുന്നത്.
2026 ലെ നിയമം നമ്പർ (2) പ്രകാരമാണ് ഈ പുതിയ നികുതി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എക്സൈസ് നികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.
സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, കോൺസെൻട്രേറ്റുകൾ, പൊടികൾ, സത്ത്, മറ്റ് സമാന ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പടെയുള്ള പഞ്ചസാര ചേർത്ത പാനീയങ്ങളെ ഉൾപ്പെടുത്തി കൊണ്ട് നികുതി ചുമത്താവുന്ന വസ്തുക്കളുടെ പരിധി ഈ ഭേദഗതിയിലൂടെ വിപുലീകരിച്ചിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം ഇത്തരം പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കണക്കിലെടുത്താണ് പാനീയത്തിന് ചുമത്തേണ്ട എക്‌സൈസ് ടാക്സ് കണക്കാക്കുന്നത്.

