ഖത്തർ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂലൈ 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ജൂലൈ 6 മുതൽ ഈ ആഴ്ച അവസാനം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.

ഈ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.