ദുബായിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തു

GCC News

ഇലക്ട്രിക് ടാക്സി വാഹനങ്ങൾക്കായുള്ള ദുബായിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തു. 2026 ജൂലൈ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), ദുബായ് ടാക്സി കമ്പനി എന്നിവർ ചേർന്നാണ് ഈ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തത്. DTC-യുടെ ഇലക്ട്രിക് ടാക്സി ഫ്ലീറ്റിനായാണ് ഈ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ആരംഭിച്ചിരിക്കുന്നത്.

DTC-യുടെ ഇലക്ട്രിക് ടാക്സി ഫ്ലീറ്റിന് മാത്രമായി ഒരു പ്രധാന ചാർജ് പോയിന്റ് ഹബ് സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിന്റെ ആദ്യ ഘട്ടമാണ് ഇത്. മുഹൈസ്‌ന 4-ലെ DTC-യുടെ ആസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

DEWA-യുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായറും DTC ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൾ മുഹ്‌സെൻ ഇബ്രാഹിം കൽബത്തും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 360 KW വീതമുള്ള 24 നൂതന അൾട്രാഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുന്നതാണ് ഈ ഹബ്.

ഏകദേശം 35 മിനിറ്റിനുള്ളിൽ ഒരേസമയം 24 വാഹനങ്ങൾ വരെ ഇവിടെ ചാർജ് ചെയ്യാൻ കഴിയുന്നതാണ്.