2026 ഒക്ടോബർ 25 മുതൽ ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. 2026 ജൂലൈ 9-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Emirates will introduce its flagship A380 to Delhi from 25 October, making the Indian capital the third gateway in the country to be served by the iconic double-decker. pic.twitter.com/X3dSkcDe8A
— Dubai Media Office (@DXBMediaOffice) July 9, 2026
ഇതോടെ A380 ഡബിൾ ഡെക്കർ വിമാനം സർവീസ് നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി ഡൽഹി മാറുന്നതാണ്. നിലവിൽ മുംബൈ, ബാംഗ്ലൂർ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് A380 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട്.
പ്രീമിയം ഇക്കണോമി ഫീച്ചറുള്ള ഫോർ-ക്ലാസ് A380 വിമാനമാണ് ഡൽഹിയിലേക്ക് സർവീസ് നടത്താൻ എമിറേറ്റ്സ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഡൽഹിയിലേക്കുള്ള മറ്റ് മൂന്ന് ദൈനംദിന സർവീസുകളിൽ പുതുക്കിയ ഫോർ-ക്ലാസ് ബോയിംഗ് 777 വിമാനങ്ങളാണ് സർവീസ് നടത്തുന്നതിന് ഉപയോഗിക്കുന്നതെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.
മുംബൈയ്ക്കും ബെംഗളൂരുവിനും ശേഷം A380 സർവീസ് നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമായി ഡൽഹി മാറുമെന്ന് എമിറേറ്റ്‌സിന്റെ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ അദ്‌നാൻ കാസിം പറഞ്ഞു.
WAM [Cover Image: Dubai Media Office.]

