ഖത്തർ: പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ

GCC News

തങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. 2023 ഡിസംബർ 12-നാണ് HMC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് HMC അധികൃതർ അറിയിച്ചിരിക്കുന്നത്:

  • ഈ തീരുമാനത്തിന്റെ ഭാഗമായി എല്ലാ HMC ഹോസ്പിറ്റലുകളിലും വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്വയമേവ തിരിച്ചറിയുന്നതിനുള്ള സ്മാർട്ട് ഗേറ്റ് സംവിധാനം ഏർപ്പെടുത്തുന്നതാണ്. ഇതോടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട പേപ്പർ ടിക്കറ്റുകൾ ഒഴിവാകുന്നതാണ്.
  • HMC ഹോസ്പിറ്റലുകളിലെത്തുന്ന രോഗികൾ, സന്ദർശകർ തുടങ്ങിയവർക്ക് തങ്ങളുടെ വാഹനം ആദ്യത്തെ 30 മിനിറ്റ് സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.
  • മുപ്പത് മിനിറ്റിന് ശേഷം വാഹനങ്ങൾക്ക് 5 റിയാൽ പാർക്കിംഗ് ഫീസായി (പരമാവധി 2 മണിക്കൂർ വരെ) ഈടാക്കുന്നതാണ്.
  • ഇത്തരത്തിൽ രണ്ട് മണിക്കൂറിലധികം പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് അധികമായി വരുന്ന ഓരോ മണിക്കൂറിനും 3 റിയാൽ പാർക്കിംഗ് ഫീസ് ഇനത്തിൽ ഈടാക്കുന്നതാണ്.
  • ഇത്തരത്തിൽ പരമാവധി ഒരു വാഹനത്തിൽ നിന്ന് പ്രതിദിനം 70 റിയാലാണ് പാർക്കിംഗ് ഫീസ് ഇനത്തിൽ ഈടാക്കുന്നത്.

HMC ഹോസ്പിറ്റലുകളിൽ 2023 ഡിസംബർ 20 മുതൽ പടിപടിയായി ഈ സ്മാർട്ട് ഗേറ്റ് പാർക്കിംഗ് സംവിധാനം പ്രയോഗക്ഷമമാക്കുന്നതാണ്.