കുവൈറ്റ്: പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

featured GCC News

പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 12-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലാണ് മാറ്റം വരുത്തുന്നത്:

  • അലി സബാഹ് അൽ-സലേമിലുള്ള പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം.
  • അൽ ജഹ്‌റയിലെ പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം.
  • ഷുവൈഖിലെ പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം.

ഈ കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ഔദ്യോഗിക പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, ഉച്ചയ്ക്ക് 2 മണിമുതൽ വൈകീട്ട് 6 മണിവരെയും പ്രവർത്തിക്കുന്നതാണ്.