ഖത്തർ: ഡിസംബർ 14 മുതൽ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് 2023 ഡിസംബർ 14, വ്യാഴാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഡിസംബർ 12-നാണ് കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡിസംബർ 14 മുതൽ വാരാന്ത്യം വരെ ഈ കാറ്റ് ഖത്തറിൽ അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയുമെന്നും, തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.