എക്സ്പോ 2023 ദോഹ: ഡ്രോൺ ലൈറ്റ് ഷോ ആരംഭിച്ചു; ഡിസംബർ 20 വരെ തുടരും

GCC News

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കാഴ്ചകൾ ഈ ഷോയുടെ ഭാഗമായി എക്സ്പോ വേദിയുടെ മാനത്ത് ഡ്രോണുകളാൽ അവതരിപ്പിച്ചു.

ഈ പ്രത്യേക ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 20 വരെ തുടരും. ഈ കാലയളവിൽ ദിവസവും രാത്രി 7:30-നും, 9:30-നും രണ്ട് ഡ്രോൺ ലൈറ്റ് ഷോകളാണ് ഒരുക്കുന്നത്.