രാജ്യത്തിൻറെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂലൈ 14-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
⚠️تنبيه نشاط الرياح
— الأرصاد العمانية (@OmanMeteorology) July 14, 2026
فرص نشاط الرياح وتصاعد الغبار والأتربة، خاصةً في المناطق الصحراوية والمكشوفة تتسبب في انخفاض مستوى الرؤية الأفقية، مما قد يؤثر في حركة السير على الطرق.
لذا، يُنصح مرتادو الطرق بأخذ الحيطة والحذر خاصةً في المناطق المتأثرة. pic.twitter.com/SCeFdYvkv8
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ വിവിധ പ്രദേശങ്ങളിൽ 2026 ജൂലൈ 15 മുതൽ ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യം വരുന്ന ഏതാനം ദിവസങ്ങളിൽ തുടരുമെന്നും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മരുഭൂമേഖലകളിലും, തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
അൽ ദഹിറാഹ്, അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ കാറ്റ് ശക്തമാകുന്നതാണ്.

