അൽ ദഫ്റ മേഖലയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2026 ജൂലൈ 31 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2026 ജൂലൈ 30-നാണ് അബുദാബി മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.
إغــلاق مسـار مـن جهة اليســار بالاتجاه إلى أبــوظبـــي علـى طـريـق الشيـخ خليفـة بـن زايــد الـدولــي (E11) فـي منطقــة الظفرة
— أبوظبي للتنقل | AD Mobility (@ad_mobility) July 30, 2026
من يوم الجمعة 31 يوليو 2026
إلى يوم السبت 8 أغسطس 2026 pic.twitter.com/ckBV2IM003
ഈ അറിയിപ്പ് പ്രകാരം E11 റോഡിൽ, അൽ ദഫ്റയിൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിൽ, അൽ ദഫ്റ മേഖലയിൽ 2026 ജൂലൈ 31 മുതൽ ഇടതുവശത്തെ ലെയിനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഈ നിയന്ത്രണം 2026 ഓഗസ്റ്റ് 8, ശനിയാഴ്ച വരെ തുടരും.

ഈ കാലയളവിൽ വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും താൽക്കാലിക ഗതാഗത അടയാളങ്ങൾ പാലിക്കാനും ഈ മേഖലയിലെ വേഗത പരിധികളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

