വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഹജ്ജ്, ഉംറ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. അംഗീകൃത താമസ കാലയളവ് കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർത്ഥാടകരെ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഹജ്ജ്, ഉംറ സേവന കമ്പനികൾക്ക് 100,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ കൂടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

