റോഡ് സുരക്ഷ സംബന്ധിച്ച് ഷാർജ പോലീസ് അറിയിപ്പ് നൽകി

GCC News

വാഹനമോടിക്കുന്നവർ മറ്റു റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് ആഹ്വാനം ചെയ്തു.

റോഡിൽ ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ വരുന്നില്ലെന്ന് ഡ്രൈവർമാർ ഉറപ്പാക്കേണ്ടതാണ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരങ്ങളിൽ വാഹനങ്ങൾ വരുന്നില്ലെന്ന് പരിശോധിക്കണമെന്നും, സ്വയം അല്ലെങ്കിൽ മറ്റ് റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന എല്ലാ പ്രവർത്തികളും ഒഴിവാക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.