ഖത്തർ: രാത്രിയിൽ ലൈറ്റുകൾ ഇല്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്തെ റോഡുകളിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർ വാഹനങ്ങളുടെ ലൈറ്റ് ഓണാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. 2026 ഓഗസ്റ്റ് 10-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാത്രിയിൽ ലൈറ്റുകൾ ഇല്ലാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിയമം അനുസരിച്ച് ആവശ്യമായ ലൈറ്റുകൾ ഇല്ലാതെ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളതല്ല. മോശം കാലാവസ്ഥ മൂലം ദൃശ്യപരത കുറവുള്ള പകൽ സമയത്തും ഈ ആവശ്യകത ബാധകമാണ്.

ഈ നിയമം പാലിക്കേണ്ടത് റോഡ് സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുന്നതാണ്.