ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

GCC News

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി.

2026 ഒക്ടോബർ 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പോലീസിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Source: Dubai Media Office.

ഇതോടൊപ്പം ടൂറിസ്റ്റ് പോലീസിംഗിനെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ പട്രോൾ ഫ്‌ലീറ്റിലേക്ക് നൂതന വാഹനങ്ങൾ വിന്യസിക്കുന്നതിനുള്ള ദുബായ് പോലീസിന്റെ നിരന്തരമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.