യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിപ്പ് നൽകി.
أعلنت الهيئة الاتحادية للموارد البشرية الحكومية أن عطلة عيد الاتحاد الـ55 لدولة الإمارات العربية المتحدة، لموظفي الوزارات والجهات الاتحادية، ستكون اعتباراً من يوم الأربعاء الموافق 2 ديسمبر وحتى يوم الجمعة الموافق 4 ديسمبر 2026، على أن يستأنف الدوام الرسمي يوم الاثنين الموافق 7 ديسمبر 2026. كل عام والإمارات قيادةً وحكومةً وشعباً والمقيمين على أرضها بخير.
— FAHR (@FAHR_UAE) November 13, 2026
ഈ അറിയിപ്പ് പ്രകാരം, 2026 ഡിസംബർ 2, ബുധനാഴ്ച മുതൽ 2026 ഡിസംബർ 4, വെള്ളിയാഴ്ച വരെ യു എ ഇയിലെ സർക്കാർ മേഖലയിൽ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും. ഇതോടെ തുടർന്നുള്ള വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ പൊതുമേഖലയിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നതാണ്.
അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 ഡിസംബർ 7, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

