അൽ ദൈദ് സിറ്റിയുടെ പ്രവേശന കവാടത്തിൽ നിർമ്മിച്ചിട്ടുള്ള പുതിയ പാലം ഉദ്ഘാടനം ചെയ്തു. ‘ഇനീഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി’ (മുബാദറ), ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവരും എമിറേറ്റിലെ ബന്ധപ്പെട്ട മറ്റ് വകുപ്പുകളും ചേർന്ന് സംയുക്തമായാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്.
2026 നവംബർ 16-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് ഈ പാലം തുറന്ന് കൊടുത്തത്.

അൽ ദൈദ് നഗര കവാടത്തിൽ നിർമ്മിച്ചിട്ടുള്ള 320 മീറ്റർ നീളമുള്ള ഈ പാലം, എമിറേറ്റിലെ സെൻട്രൽ റീജിയണിലുള്ള പ്രദേശങ്ങളിലേക്കുള്ള ഗതാഗത ഒഴുക്ക് സുഗമമാക്കാനും അവിടങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. 50 മീറ്റർ വീതിയുള്ള ഈ പാലം 2.3 കിലോമീറ്റർ നീളമുള്ള അപ്രോച്ച് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു.
മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന എട്ട് വരികളുള്ള ഈ പുതിയ പാലം 4,60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, തടാകം ഉൾപ്പെടെയുള്ള, വിപുലമായ അടിസ്ഥാന സൗകര്യ വികസന-വിനോദ പദ്ധതിയായ അൽ ദൈദ് തടാക-പാലം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതിനെ അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ്.
WAM

