സൗദി അറേബ്യ: ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടവുമായി മക്ക ക്ലോക്ക് ടവർ

GCC News

മക്ക നഗരത്തിൽ സ്ഥിതി ചെയ്യുന്ന മക്ക ക്ലോക്ക് ടവർ രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

ഒരു കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം, ഏറ്റവും ഉയരത്തിലുള്ള ഔട്ട്‌ഡോർ ഒബ്‌സർവേഷൻ ഡെക്ക് എന്നീ ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് മക്ക ക്ലോക്ക് ടവർ കരസ്ഥമാക്കിയത്. 2026 നവംബർ 17-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

426.875 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‘ക്ലോക്ക് ടവർ മ്യൂസിയം’, ഒരു കെട്ടിടത്തിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. മക്ക ക്ലോക്ക് ടവർ കോംപ്ലക്സിനുള്ളിൽ 560.875 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഔട്ട്‌ഡോർ ഒബ്‌സർവേഷൻ ഡെക്ക്, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്തരം സംവിധാനമെന്ന അംഗീകാരവും സ്വന്തമാക്കി.

ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം, ഈ രണ്ട് റെക്കോർഡുകളും 2026 ജനുവരി 5-നാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. 2026 നവംബർ 17-നാണ് സൗദി അധികൃതർ ഈ അംഗീകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.