2026-ലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 50.4 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു. 2026 നവംബർ 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai International (DXB) welcomes 50.4 million guests in the first nine months of 2026. https://t.co/LPBIwik2k3
— Dubai Media Office (@DXBMediaOffice) November 17, 2026
വിനോദസഞ്ചാരം, വ്യാപാരം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന കണ്ണികൾ നിലനിർത്തുന്നതിനൊപ്പം, ഈ വിമാനത്താവളത്തിന്റെ ഭാവി വളർച്ചയെ പിന്തുണയ്ക്കുന്നതിനായി സാങ്കേതികവിദ്യയിലും നവീകരണത്തിലും ദുബായ് എയർപോർട്സ് നിക്ഷേപം തുടരുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കാലയളവിൽ നേരിട്ടുള്ള യാത്രക്കാരും, കണക്ഷൻ ഫ്ലൈറ്റുകൾ വഴിയെത്തുന്നവരും തമ്മിൽ ഏകദേശം തുല്യമായ അനുപാതമാണ് ഉണ്ടായിരുന്നതെന്നും, ദുബായിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലും, ആഗോള യാത്രകൾക്കുള്ള ഒരു പ്രധാന സംഗമസ്ഥാനം എന്ന നിലയിലും DXB വഹിക്കുന്ന പങ്ക് ഇത് വ്യക്തമാക്കുന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഈ വർഷം 70 ദശലക്ഷത്തിലധികം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. കൂടുതൽ വിമാനക്കമ്പനികൾ ദുബായിലേക്ക് തിരിച്ചെത്തുകയും തങ്ങളുടെ ശൃംഖല ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഭാവിയിലുണ്ടാകുന്ന വളർച്ചയെ ഉൾക്കൊള്ളുന്നതിനൊപ്പം, യാത്രകൾ കൂടുതൽ ലളിതവും തടസ്സരഹിതവുമാക്കുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

