യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സർക്കാർ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി. 2026 നവംബർ 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Dubai Government announces Eid Al Etihad holiday from 2nd to 4th December #WamNews https://t.co/c7JAQfworc https://t.co/ClyBHwy5CM
— WAM English (@WAMNEWS_ENG) November 17, 2026
2026 ഡിസംബർ 2, ബുധനാഴ്ച മുതൽ 2026 ഡിസംബർ 4, വെള്ളിയാഴ്ച വരെ ദുബായിലെ സർക്കാർ ഓഫീസുകൾ, സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് (DGHR) അറിയിച്ചിട്ടുണ്ട്.
ഇതോടെ തുടർന്നുള്ള വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ ദുബായിലെ സർക്കാർ മേഖലയിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നതാണ്. അവധിയ്ക്ക് ശേഷം ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 ഡിസംബർ 7, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും, പൊതുസേവനങ്ങളിലോ, പൊതു ഉപയോഗത്തിനുള്ള സേവന സംവിധാനങ്ങളുടെ നടത്തിപ്പിലോ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ അവധി ബാധകമല്ല. അവധിക്കാലത്തും സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ഓരോ സ്ഥാപനവും തങ്ങളുടെ പ്രവർത്തന ആവശ്യകതകൾക്കനുസരിച്ച് ജോലി സമയം തീരുമാനിക്കുന്നതാണെന്നും DGHR അറിയിച്ചിട്ടുണ്ട്.
WAM

