ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ 5.9 ദശലക്ഷത്തോളം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024-ലെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 2.32 ദശലക്ഷം യാത്രികർ ദുബായ് മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ 1.20 ദശലക്ഷം പേരാണ് ദുബായിലെ ബസ് സേവനങ്ങൾ ഉപയോഗിച്ചത്. 1.60 ദശലക്ഷം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചു.