ഒമാൻ: അസ്ഥിര കാലാവസ്ഥ; ആറ് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് ഏപ്രിൽ 15-ന് അവധി

GCC News

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് ആറ് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 15, തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 14-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗത്ത് അൽ ബതീന, അൽ ധഹിറാഹ്, അൽ ദാഖിലിയ, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്കാണ് ഏപ്രിൽ 15-ന് അവധി നൽകിയിരിക്കുന്നത്. ഈ ഗവർണറേറ്റുകളിലെ മുഴുവൻ സർക്കാർ, സ്വകാര്യ, വിദേശ വിദ്യാലയങ്ങൾക്കും ഈ അവധി ബാധകമാണ്.

ഈ വിദ്യാലയങ്ങളിൽ സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച് ഏപ്രിൽ 15-ന് ഓൺലൈൻ അധ്യയനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ക്ലാസുകൾ ഏപ്രിൽ 16 മുതൽ പുനരാരംഭിക്കുന്നതാണ്.