അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

UAE

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2022 മാർച്ച് 27, ഞായറാഴ്ച്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

2022 മാർച്ച് 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും റോഡിന്റെ വലത് വശത്തുള്ള രണ്ട് ലൈനുകൾ വീതം അടയ്ക്കുമെന്നാണ് ITC അറിയിച്ചിരിക്കുന്നത്. ഈ നിയന്ത്രണം 2022 ഏപ്രിൽ 2, ശനിയാഴ്ച്ച വരെ തുടരുമെന്നും ITC അറിയിച്ചിട്ടുണ്ട്.

Source: ITC, Abu Dhabi.

റോഡ് നിയമങ്ങൾ അനുസരിക്കാനും, വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാനും ITC പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Cover Image: File Photo of Sheikh Zayed bin Sultan Street, WAM.