അബുദാബി: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് SEHA അറിയിപ്പ് നൽകി

GCC News

എമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 25-നാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ 16 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ, വാക്സിനേഷൻ സേവനങ്ങൾ മുതലായവ ലഭ്യമാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് COVID-19 രോഗബാധിതർ ഉൾപ്പടെയുള്ള നിവാസികൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാണെന്നും SEHA അറിയിച്ചിട്ടുണ്ട്.

അബുദാബി സിറ്റിയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:

  • Al Wathba.
  • Al Bahia.
  • Al Manhal.
  • Al Shamkha.
  • Al Madina.
  • Rabdan.

അൽ ഐനിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:

  • Asharej.
  • Al Hili.
  • Al Sarouj.
  • Al Aamerah.

അൽ ദഫ്‌റയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:

  • Madinat Zayed (അൽ ദഫ്‌റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷന് അരികിലുള്ള വിവാഹ ഹാൾ കാർ പാർക്കിങ്ങിൽ)
  • Liwa.
  • Ghayathi.
  • Marfa.
  • Dalma.
  • Sila.