പുതുവർഷം: അബുദാബിയിൽ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കും

featured GCC News

2023-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 ഡിസംബർ 28-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി നഗരത്തിലും, അൽ ഐനിലും, അൽ ദഫ്‌റയിലുമുള്ള വിവിധ ഇടങ്ങളിലാണ് പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ വെടിക്കെട്ട് പ്രദർശനങ്ങൾ ഒരുക്കുന്നത്.

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

പുതുവർഷത്തെ വരവേൽക്കാൻ ദുബായ് നഗരത്തിലെ മുപ്പത് ഇടങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Cover Image: WAM.