അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഒക്ടോബർ 8 മുതൽ മാറ്റം വരുത്തുന്നു

featured GCC News

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഒക്ടോബർ 8 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ സെപ്റ്റംബർ 6-ന് പുറത്തിറക്കിയ പട്ടികയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 82 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.

ഈ പട്ടിക ഒക്ടോബർ 8-ന് 12:01 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്:

  • ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുക്കാത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ആവശ്യമില്ല.

2021 ഒക്ടോബർ 8 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Albania
  • Armenia
  • Australia
  • Austria
  • Azerbaijan
  • Bahrain
  • Belarus
  • Belgium
  • Belize
  • Bhutan
  • Bolivia
  • Bosnia and Herzegovina
  • Brazil
  • Brunei
  • Bulgaria
  • Burma
  • Burundi
  • Canada
  • Chile
  • China
  • Colombia
  • Comoros
  • Croatia
  • Cyprus
  • Czech Republic
  • Denmark
  • Ecuador
  • Estonia
  • Finland
  • France
  • Georgia
  • Germany
  • Greece
  • Hong Kong (SAR)
  • Hungary
  • Iceland
  • Indonesia
  • Israel
  • Italy
  • Japan
  • Jordan
  • Kazakhstan
  • Kuwait
  • Kyrgyzstan
  • Liechtenstein
  • Luxembourg
  • Maldives
  • Malta
  • Mauritius
  • Moldova
  • Monaco
  • Montenegro
  • Morocco
  • Netherlands
  • New Zealand
  • Norway
  • Oman
  • Poland
  • Portugal
  • Qatar
  • Republic of Ireland
  • Russia
  • San Marino
  • Saudi Arabia
  • Serbia
  • Seychelles
  • Singapore
  • Slovakia
  • Slovenia
  • South Korea
  • Spain
  • Sweden
  • Switzerland
  • Taiwan, Province of China
  • Tajikistan
  • Thailand
  • Tunisia
  • Turkmenistan
  • Ukraine
  • United Kingdom
  • United States of America
  • Uzbekistan

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.