അബുദാബി – അൽ ഐൻ പാതയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു

GCC News

2022 നവംബർ 14 മുതൽ അബുദാബി – അൽ ഐൻ റോഡിലെ ഒരു മേഖലയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു. 2022 നവംബർ 9-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി – അൽ ഐൻ റോഡിൽ, അൽ ഐനിലേക്കുള്ള ദിശയിൽ, അൽ സാദ് ബ്രിഡ്ജ് മുതൽ അൽ അമീറ ബ്രിഡ്ജ് വരെയുള്ള മേഖലയിലാണ് നവംബർ 14 മുതൽ പുതിയ വേഗപരിധി ഏർപ്പെടുത്തുന്നത്. ഈ മേഖലയിൽ നിലവിലുള്ള മണിക്കൂറിൽ 160 കിലോമീറ്റർ എന്ന വേഗപരിധി മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ എന്നാക്കി കുറയ്ക്കുന്നതിനാണ് തീരുമാനിച്ചായിരിക്കുന്നത്.

ഈ മേഖലയിലെ റഡാറുകളിൽ പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്ററാക്കി നിജപ്പെടുത്തിയതായി പോലീസ് കൂട്ടിച്ചേർത്തു. മേഖലയിലെ ട്രാഫിക് സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനം.