സൗജന്യ കാർ പരിശോധനാ സേവനവുമായി അബുദാബി പോലീസ്

featured GCC News

വേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു. 2024 ഓഗസ്റ്റ് 2-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ADNOC ഡിസ്ട്രിബ്യുഷനുമായി ചേർന്നാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് ഈ സൗജന്യ വാഹന പരിശോധനാ സേവനം നൽകുന്നത്. ADNOC ഡിസ്ട്രിബ്യുഷന്റെ കീഴിലുള്ള 12 സർവീസ്, വെഹിക്കിൾ ഇൻസ്‌പെക്ഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈ സൗജന്യ കാർ പരിശോധനാ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഈ പരിശോധനയുടെ ഭാഗമായി വാഹനത്തിലെ എഞ്ചിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ്, എയർ ഫിൽറ്ററുകൾ തുടങ്ങിയവ പരിശോധിക്കുന്നതാണ്. വേനൽക്കാലത്ത് റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ സേവനം.

ഇതിന്റെ ഭാഗമായി കാറുകളിൽ താഴെ പറയുന്ന പന്ത്രണ്ട് സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്:

  • എൻജിൻ ഓയിലിന്റെ അളവ്.
  • കൂളന്റ അളവ്.
  • വിൻഡ്ഷീൽഡ് വൈപ്പർ.
  • വിൻഡ്ഷീൽഡ് വൈപ്പർ ബ്ലേഡുകളുടെ നിലവാരം.
  • ഓയിൽ ഫിൽറ്റർ.
  • ക്ലച്ച് ഫ്ലൂയിഡ് അളവ്.
  • എയർ ഫിൽറ്റർ ക്‌ളീനിംഗ്.
  • ടയറുകളുടെ പ്രഷർ.
  • ബ്രേക്ക് ഫ്ലൂയിഡ് അളവ്.
  • എൻജിൻ ഫ്ലഷിങ് ചെക്ക്.
  • പവർ സ്റ്റീയറിങ് ഫ്ലൂയിഡ് അളവ്.
  • ബാറ്ററി നിലവാരം.