അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി സംബന്ധിച്ച നിബന്ധന ഒഴിവാക്കി

GCC News

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഇരുവശത്തേക്കും, ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിലാണ് ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

ഈ റോഡിലെ ട്രാഫിക് സുരക്ഷ കൂട്ടുന്നതിനും, വലിയ ട്രക്കുകൾ ഉൾപ്പടെയുള്ള ചരക്ക് വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനം. ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ എന്ന രീതിയിൽ തുടരുന്നതാണ്.