അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് നിർദ്ദേശിച്ചു

featured GCC News

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2023 ഒക്ടോബർ 26-ന് രാത്രിയാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്.

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ അറിയിപ്പ്. വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും, റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനും, സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കാതിരിക്കാനും ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനം റോഡിൽ സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന രീതിയിലുള്ളതാണെന്ന് ഉറപ്പ് വരുത്താനും പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റുകൾ ഉപയോഗിക്കാനും, മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കൊണ്ട് വാഹനങ്ങൾ ഡ്രൈവ് ചെയ്യാനും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളക്കെട്ടുകളിലേക്ക് വാഹനം ഇറക്കരുതെന്നും, റോഡിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലൂടെ പോലീസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Pixabay.