അബുദാബി: നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്

featured UAE

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിലൂടെ ഉൾപ്പടെ എമിറേറ്റിൽ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2023 ഓഗസ്റ്റ് 11-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തികൾ അബുദാബിയിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ആയിരം ദിർഹം പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.

റോഡിൽ വാഹനങ്ങളെ മറികടക്കുന്നതിനായി ശരിയായ രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. റോഡരികുകളിലുള്ള ഷോൾഡർ ലൈനുകൾ അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും, അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ളതുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Cover Image: Screengrab from video shared by Abu Dhabi Police.