എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2022 ഒക്ടോബർ 19-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു റോഡിൽ പെട്ടന്ന് ഒരു വാഹനം നിർത്തുന്നത് മൂലമുണ്ടാകുന്ന ഒരു അപകടത്തിന്റെ ദൃശ്യം ഈ അറിയിപ്പിനൊപ്പം പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നതിനിടയിൽ പെട്ടന്ന് റോഡിൽ വാഹനങ്ങൾ നിർത്തുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രൈവിംഗ് രീതികളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അബുദാബിയിൽ അകാരണമായി റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 1000 ദിർഹം പിഴയും, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.