2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ VORTEXAC23+ എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന VORTEXAC23 എന്ന ഔദ്യോഗിക പന്തിന്റെ രൂപകൽപ്പന അടിസ്ഥാനമാക്കിയാണ് ഫൈനൽ മത്സരത്തിനുള്ള ഈ പന്ത് ഒരുക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 10-നാണ് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഫൈനൽ മത്സരത്തിനുള്ള VORTEXAC23+ എന്ന പന്തിന്റെ സ്വർണ്ണവർണ്ണം ഖത്തറിലെ മരുഭൂപ്രദേശങ്ങളിൽ കാണുന്ന മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പന്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആതിഥേയ രാജ്യമായ ഖത്തറിനെ പ്രതിനിധീകരിക്കുന്ന മെറൂൺ നിറം ഉൾക്കൊള്ളിച്ചാണ് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക പന്ത് തയ്യാറാക്കിയിരിക്കുന്നത്. ഫുട്ബാൾ എന്ന കായികവിനോദത്തിന്റെ വേഗത, ആവേശം, അഭിനിവേശം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് VORTEXAC23 എന്ന പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്.
ഈ ബോളിന്റെ രൂപകല്‌പനയിൽ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. AFC-യുടെ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ ഔദ്യോഗിക പാർട്ണറായ കെൽമിയാണ് (Kelme) ഈ പന്ത് തയ്യാറാക്കിയിരിക്കുന്നത്.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Cover Image: Qatar News Agency.