എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗം അറിയിച്ചു. 2024 ഏപ്രിൽ 15-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. സ്കൂൾ ജീവനക്കാരുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
WAM