അബുദാബി: അൽ ദഫ്‌റ മേഖലയിലെ അൽ മുഘേയ്‌റ വാക് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു

featured GCC News

അൽ മുഘേയ്‌റ വാക്, മുഘേയ്‌റ ബേ എന്നീ രണ്ട് പദ്ധതികൾ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു. അൽ ദഫ്‌റ മേഖലയിലെ ബാബ് അൽ നുജൂം – അൽ മുഘേയ്‌റ റിസോർട്ടിന് സമീപത്താണ് ഈ പദ്ധതികൾ നിർമ്മിച്ചിരിക്കുന്നത്.

മോഡോൺ പ്രോപ്പർറ്റീസാണ് ഈ രണ്ട് വാട്ടർഫ്രണ്ട് പദ്ധതികൾ പണിതീർത്തത്. 12 ഹെക്ടർ വിസ്തൃതിയിലാണ് മുഘേയ്‌റ ബേ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.

Source: Abu Dhabi Media Office.

ചില്ലറ വില്പനശാലകൾ, വിനോദകേന്ദ്രം, വാട്ടർ പാർക്ക്, സ്കേറ്റിംഗ് റിങ്ക്, ഔട്ഡോർ ഗെയിമിംഗ് ഏരിയ, ഓപ്പൺ-എയർ ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ കോർട്ടുകൾ, സൈക്ലിംഗ് പാത, പെയിന്റ് ബാൾ, ലേസർ ടാഗ് സെന്റർ എന്നിവ മുഘേയ്‌റ ബേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

Source: Abu Dhabi Media Office.

കണ്ടൽ ചെടികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിലനിർത്തുന്ന രീതിയിലാണ് അൽ മുഘേയ്‌റ വാക് പദ്ധതി പണിതീർത്തിരിക്കുന്നത്.

Source: Abu Dhabi Media Office.

2 കിലോമീറ്റർ നീളത്തിൽ തടിയില്‍ നിര്‍മ്മിച്ച പാതയിലൂടെ സന്ദർശകർക്ക് ഈ കണ്ടൽകാടിലൂടെ നടക്കാൻ അവസരം ലഭിക്കുന്നു.

Source: Abu Dhabi Media Office.

ഈ പാതയിൽ കണ്ടൽച്ചെടികളെ അടുത്ത് കാണുന്നതിനും, പക്ഷികളെയും, തുറന്ന കടലിനെയും നിരീക്ഷിക്കുന്നതിനുമായി സന്ദർശകർക്ക് പ്രത്യേക ടവറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ടൽ ചെടികളെക്കുറിച്ചും, കണ്ടൽവനങ്ങളിലെ ആവാസവ്യവസ്ഥയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചും സന്ദർശകർക്ക് അറിവ് പകരുന്നതിനായി പ്രത്യേക പഠനപരിപാടികളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.