യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഹെൽപ്ഡെസ്ക് 2024 നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല. നവംബർ 1-നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്.
Important announcement📢
— India in Dubai (@cgidubai) November 1, 2024
The amnesty help desk at the Consulate General of India, Dubai will remain closed on 2nd and 3rd November, 2024, due to technical issue.
സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നവംബർ 2, 3 തീയതികളിൽ ഈ ഹെൽപ്ഡെസ്കിന്റെ പ്രവർത്തനം തടസപ്പെടുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടിയിരുന്നു.