ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് സോഫ്റ്റ് ലോഞ്ച് ഘട്ടത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഒരു കൂട്ടം അതിഥികളെ സ്വാഗതം ചെയ്തു. 2026 മാർച്ച് 20-നാണ് അക്വാഅറേബ്യ ഖിദ്ദിയ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
من قلب السعودية .. تجربة مائية هي الأولى من نوعها 🇸🇦🌊
— Aquarabia Qiddiya City (@AquarabiaQC) March 20, 2026
اليوم هو أول أيام الافتتاح التجريبي في #أكواريبيا 🌊✨
وباقي القصة تُكتب معكم قريبًا #مدينة_القدية
🇸🇦🌊From the heart of Saudi Arabia… a first of its kind water experience
🌊✨Today marks the first day of the… pic.twitter.com/3SdSN7SFE1
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്കാണിത്. സോഫ്റ്റ് ലോഞ്ച് ഘട്ടത്തിൽ തിരഞ്ഞെടുത്ത അതിഥികൾക്ക് ഈ വാട്ടർ പാർക്ക് അനുഭവിക്കാനും അതിന്റെ നൂതന വിനോദ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു പ്രത്യേക അവസരം ലഭിക്കുന്നതാണ്.
സോഫ്റ്റ് ലോഞ്ച് ഘട്ടത്തിൽ അക്വാഅറേബ്യ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതായും, എല്ലാ റൈഡുകളും ആകർഷണങ്ങളും, ക്യൂ സംവിധാനങ്ങളും പൂർണ്ണമായ രീതിയിൽ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 20 നും 28 നും ഇടയിൽ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ പാർക്ക് സന്ദർശിക്കുന്നവർക്ക്, മുൻകൂർ രജിസ്ട്രേഷനോ അധിക ഫീസുകളോ ഇല്ലാതെ അക്വാഅറേബ്യയിലേക്ക് പ്രിവ്യൂ ആക്‌സസ് നേടുന്നതിനുള്ള പ്രത്യേക നറുക്കെടുപ്പിൽ നേരിട്ട് പ്രവേശിക്കാനാകുന്നതാണ്. ഇതിലെ വിജയികൾക്ക് അക്വാഅറേബ്യയുടെ പൊതു ഉദ്ഘാടനത്തിന് മുമ്പ് നേരത്തെ പ്രവേശനം ലഭിക്കുന്നതാണ്.
റിയാദിലെ മൾട്ടി-ബില്യൺ-ഡോളർ വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിലെ തീം പാർക്കായ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി 2025 ഡിസംബർ 30-ന് ഉദ്ഘാടനം ചെയ്തിരുന്നു.
Cover Image: Saudi Press Agency.

