സൗദി അറേബ്യയിൽ നടക്കാനിരുന്ന 2027-ലെ AFC ഏഷ്യൻ കപ്പ് തീയതികൾ പുനഃക്രമീകരിച്ചു. 2026 നവംബർ 3-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
AFC Asian Cup Saudi Arabia 2027™️ to Kick Off in December 2027 https://t.co/FQRcPBb7vq #SPAGOV https://t.co/z0L8mWSuD7
— SPAENG (@Spa_Eng) November 3, 2026
2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സൗദി അറേബ്യയിലെ AFC ഏഷ്യൻ കപ്പ് 2027 ഡിസംബർ – 2028 ജനുവരി കാലയളവിലേക്ക് മാറ്റിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) അറിയിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം 2027-ലെ AFC ഏഷ്യൻ കപ്പ് മത്സരങ്ങൾ 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയുള്ള തീയതികളിൽ നടക്കുന്നതാണ്.
ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുമായും, സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനുമായും (SAFF) നടത്തിയ ഏകോപനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് AFC സ്ഥിരീകരിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഈ ടൂർണമെന്റ് സൗദി അറേബ്യയിൽ വെച്ച് തന്നെ നടത്തുമെന്ന് AFC വ്യക്തമാക്കിയിട്ടുണ്ട്.

