രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 നവംബർ 10, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2026 നവംബർ 5-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني: هطول أمطار رعدية على مناطق المملكة من يوم غدٍ الجمعة حتى يوم الثلاثاء المقبل. https://t.co/Dakx76P1mI
— الدفاع المدني السعودي (@SaudiDCD) November 5, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 നവംബർ 6 മുതൽ നവംബർ 10 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മക്ക, റിയാദ് മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, ഇടി, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, ഖാസിം, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിലും ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

