രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. 2022 ജൂലൈ 18-നാണ് LMRA ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റിലെ വ്യാപാരശാലകൾ, പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ LMRA പരിശോധനകൾ നടത്തി. LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്.
ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിൽ LMRA-യുടെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ നടത്തിയിരുന്നു.
Cover Photo: File photo of an LMRA inspection. Source – Bahrain LMRA.